About Us
About Makkah KMCC
-KMCC MAKKAH CENTRAL COMMITTEE-
മക്ക കെ.എം.സി.സി : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ആശയ-ആദർശത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന, മക്കയിലെ സാമൂഹിക സാംസ്കാരിക വേദിയാണ് മക്ക കെ.എം.സി.സി. മക്കയിലെ പ്രവാസി സമൂഹത്തിനിടയിൽ പതിനായിരത്തിലധികം അംഗങ്ങളെയും അനുഭാവികളെയും ഒരുമിപ്പിക്കുന്ന ഈ മഹത്തായ പ്രസ്ഥാനം, ജന്മനാട്ടിലെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നസ്സീമമായ സംഭാവനകൾ നല്കിയിട്ടുള്ളതാണ്.
പ്രവാസലോകത്ത് ദുരിതത്തിലായവർക്ക് അഭയം നൽകി, അവരുടെ വീണ്ടെടുപ്പിനായി പ്രവർത്തിക്കുന്നതിനാൽ, മക്ക കെ.എം.സി.സി യുടെ മുഖമുദ്ര മനുഷ്യസ്നേഹവും ജനസേവനവുമാണ്. പ്രവാസി സമൂഹത്തിന്റെ നന്മയും പുരോഗതിയും ലക്ഷ്യമാക്കി, മക്ക കെ.എം.സി.സി യുടെ സാമൂഹ്യ സുരക്ഷാ പദ്ധതി അഭിമാനമായി തുടരുകയാണ്.
പ്രതിവർഷം ഒക്ടോബർ 1 മുതൽ ജനുവരി 15 വരെ മക്ക കെ.എം.സി.സി യുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടുന്നതിനുള്ള അവസരമുണ്ടാവും. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഈ സൈറ്റിലെ നിയമാവലി പേജ് സന്ദർശിക്കുക.
മക്കയിൽ പുതിയതായി എത്തിയ പ്രവാസി സുഹൃത്തുക്കൾക്ക്, ഹരിത പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുവാനും സൗദി കെ.എം.സി.സി യിൽ അംഗത്വം നേടുവാനും മക്കയിലെ അതാത് ഏരിയ കെ.എം.സി.സി പ്രവർത്തകരുമായോ സെൻട്രൽ കമ്മിറ്റി ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
മക്ക കെ.എം.സി.സി യുടെ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണ് ഹജ്ജ് കാലത്ത് നടക്കുന്ന അതുല്യമായ വളണ്ടിയർ സേവനം. നാട്ടിൽ നിന്നുള്ള ഹാജിമാർക്ക് പുണ്‌ണ്യകാർമിക അനുഭവം കൂടുതൽ സുഗമമാക്കുന്നതിന്, ഹജ്ജിന്റെ ഓരോ ഘട്ടത്തിലും പ്രയാസമില്ലാതെ അവർക്ക് സഹായവും സംരക്ഷണവും നൽകുന്നു. പുണ്യഭൂമിയിലേക്ക് എത്തുന്ന ഹാജിമാരെ മക്കയിൽ സ്വീകരിക്കുന്നതിൽ തുടങ്ങി, ഹജ്ജ് പൂർത്തിയായി അവസാനത്തെ ഹാജി പുണ്യഭൂമിയിൽ നിന്ന് തിരികെ നാട്ടിലേക്ക് മടങ്ങുന്നത് വരെ, മിനായിലും അറഫയിലും മസ്കിദുൽ ഹറമിലും മക്കയിലെ താമസസ്ഥലങ്ങളിലും, മക്ക കെ.എം.സി.സി നാലായിരത്തിലധികം വളണ്ടിയർമാരെ ഒരുമിച്ച് പ്രതിവർഷം ഈ മഹത്തായ ദൗത്യം നടത്തുന്നു. അടിയന്തര മെഡിക്കൽ സേവനങ്ങൾ, വീൽചെയർ സഹായം, യാത്രാസഹായം, ഭക്ഷണവും വെള്ളവും ഉൾപ്പെടെ, ഹാജിമാർക്ക് സർവസഹായം നൽകുന്നതിൽ ഹജ്ജ് എന്ന പുണ്‌ണ്യകർമം സുഗമമാക്കുകയാണ് നമ്മുടെ വളണ്ടിയർ സംഘം.
സൗദി നാഷണൽ ഡേയുടെ ഭാഗമായി, മക്ക കെ.എം.സി.സി പ്രവർത്തകർ മക്കയിലെ ഗവൺമെൻറ് അംഗീകൃത ആശുപത്രികളിൽ രക്തദാനം നടത്തി വരുന്നു. പ്രവാസി സമൂഹം രാജ്യത്തിനായി ത്തിനായി ചെയ്യുന്ന ചെയ്യുന്ന ഈ സേവനം, നമ്മൾ അന്നം കഴിക്കുന്ന ഈ രാജ്യത്തോടുള്ള കടപ്പാടിന്റെ പ്രതീകമാണ്.
മക്ക കെ.എം.സി.സി യുടെ ഭാരവാഹികൾ, പ്രവാസികൾക്ക് പ്രതീക്ഷയായി, രാപകലില്ലാതെ സേവനങ്ങൾ നൽകുന്നു. പ്രവാസികൾക്ക് ആരോഗ്യപരമായോ, മരണവുമായി ബന്ധപ്പെട്ടോ, നിയമപരമായോ, എന്തുതരത്തിലുള്ള ബുദ്ധിമുട്ടുകൾ വന്നാലും, അത് പരിഹരിക്കുന്നതിന് വേണ്ട സഹായം ഉറപ്പാക്കുന്നു.