Rules and Regulations
മക്കാ KMCC സെൻട്രൽ കമ്മിറ്റിയുടെ 2025-ലേക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി
നിയമാവലി
പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ:
മക്കാ KMCC സെൻട്രൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി, ദീർഘകാല പ്രവാസ ജീവിതം നയിച്ച ശേഷം സാമ്പത്തികമായി വലിയ നേട്ടമൊന്നും ലഭിക്കാതെ, ആകസ്മിക മരണത്തിന് കീഴടങ്ങുന്ന പ്രവാസി സഹോദരങ്ങളുടെയും സഹോദരിമാരുടെയും കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതാണ്.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:
• ആകസ്മിക മരണങ്ങളിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ധനസഹായം നൽകുക..
• മാരകരോഗങ്ങളാൽ ബുദ്ധിമുട്ടുന്ന അംഗങ്ങൾക്ക് വൈദ്യ സഹായത്തിനായുള്ള ധനസഹായം ലഭ്യമാക്കുക പദ്ധതിയിൽ അംഗമായി പ്രവേശിക്കുന്നവർക്ക് സെൻട്രൽ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് സഹായം നൽകുന്നതാണ്.
• മാരകരോഗങ്ങളാൽ ബുദ്ധിമുട്ടുന്ന അംഗങ്ങൾക്ക് വൈദ്യ സഹായത്തിനായുള്ള ധനസഹായം ലഭ്യമാക്കുക പദ്ധതിയിൽ അംഗമായി പ്രവേശിക്കുന്നവർക്ക് സെൻട്രൽ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് സഹായം നൽകുന്നതാണ്.
അനുകൂല്യങ്ങൾ:
• ഈ പദ്ധതിയിൽ തുടരുന്ന അംഗങ്ങളുടെ കുടുംബങ്ങൾക്ക് സെൻട്രൽ കമ്മിറ്റിയുടെ തീരുമാനത്തെ അടിസ്ഥാനമാക്കി ധനസഹായം ലഭ്യമാകും.
• പുതുതായി അംഗമാകുന്ന വ്യക്തികൾക്കും സമാന രീതിയിലുള്ള സഹായം നൽകും.
• പുതുതായി അംഗമാകുന്ന വ്യക്തികൾക്കും സമാന രീതിയിലുള്ള സഹായം നൽകും.
പദ്ധതിയുടെ കാലാവധി:
• 2025 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെയാണ് ഈ പദ്ധതിയുടെ കാലാവധി.
അംഗത്വ നിബന്ധനകൾ:
• പദ്ധതിയിൽ അംഗമാകുന്നവർ KMCC മെമ്പറോ, മുസ്ലിംലീഗ് പ്രവർത്തകനോ, മുസ്ലിം ലീഗ് പ്രസ്ഥാനത്തെ വിമർശിക്കാത്തവരോ ആയിരിക്കണം.
• പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രാവർത്തികമാക്കുന്നതിനായി അംഗങ്ങളുടെ സ്വകാര്യമേഖലയിലെ പ്രസ്ഥാനത്തിലുള്ള സംഭാവനകളും, സെൻട്രൽ കമ്മിറ്റിയുടെ പരിശോധന അടിസ്ഥാനത്തിലുള്ള തീരുമാനം അനുസരിച്ചായിരിക്കും സഹായം വിതരണം ചെയ്യുക.

അനുയോജ്യമായി ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്:
• പദ്ധതിയുടെ ആനുകൂല്യങ്ങൾ മാരകരോഗങ്ങൾ അനുഭവിക്കുന്നവർക്ക് സെൻട്രൽ കമ്മിറ്റിയുടെ പരിശോധന നിർദേശിച്ച ശേഷം മാത്രമേ ലഭ്യമാകൂ.
• പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താനുള്ള അപേക്ഷകൾ, മാരകരോഗങ്ങളായ കാൻസർ, കിഡ്നി സംബന്ധമായ രോഗങ്ങൾ എന്നിവയുടെ കാര്യങ്ങളിൽ, ആവശ്യമായ രേഖകൾ സഹിതം ഏരിയാ കമ്മിറ്റിക്ക് സമർപ്പിക്കണം. സെൻട്രൽ കമ്മിറ്റിയുടെ തീരുമാനം പരിഗണിച്ച ശേഷം സഹായം നൽകുന്നതാണ്.

പരിമിതികൾ:
• സദുദ്ധ്വേഷപരമല്ലാതെ പദ്ധതി ആനുകൂല്യങ്ങൾ കൈവശപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാറാരോഗങ്ങൾ ഉള്ളവരെയും മരണ സന്നരായവരെയും ചേർത്തതായി സെൻട്രൽ കമ്മിറ്റിക്ക് ബോധ്യപ്പെട്ടാൽ ഒരു കാരണവും കൂടാതെ തിരസ്കരിക്കുന്നതാണ്.
വാർഷിക അംഗത്വ ഫീസ്:
• പദ്ധതിയുടെ അംഗങ്ങൾക്കായി വാർഷിക അംഗത്വ ഫീസ് സെൻട്രൽ കമ്മിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നിശ്ചയിക്കപ്പെട്ടിരിക്കും.
ഫിസിക്കൽ ഫോമിനുള്ള നിർദ്ദേശങ്ങൾ:
• ഫിസിക്കൽ ഫോം പൂരിപ്പിച്ച്, നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുകയും, ഫോമിൽ ഉൾപ്പെടുത്തിയിട്ടുള്ള നിയമാവലികൾ വായിച്ച് മനസ്സിലാക്കുകയും വേണം